Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം ഇടപെടും

ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.

കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരെയും വിദഗ്ധരെയും ചര്‍ച്ചക്ക് വിളിക്കും. ഇതിനായി അടുത്തു തന്നെ യോഗം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകള്‍ അറിഞ്ഞശേഷം ജനാധിപത്യരീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും.

ജലവിഭവ വിനിയോഗം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെട്ടതിനാല്‍ കേന്ദ്രതീരുമാനം അടിച്ചേല്പിക്കാനാവില്ല. അതേ സമയം പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമവായത്തിലെത്തിച്ചേരാന്‍ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെടും.

പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടണമെന്ന ഇരുസംസ്ഥാനങ്ങളുടെയും ആവശ്യം കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടത്. മുല്ലപ്പെരിയാര്‍ പദ്ധതി പ്രദേശത്ത് ഈയിടെയുണ്ടായ ഭൂചലനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയുടെ പരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+