Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫില്‍ തുടരാന്‍ സിപിഎം അനുവാദം

ഗുവാഹത്തി: ഡിഐസിയുമായി ലയിച്ചശേഷവും ഇടുമുന്നണിയിലെ ഘടകകക്ഷിയായിത്തുടരാന്‍ എന്‍സിപിയെ അനുവദിക്കുമെന്ന് സിപിഎം സമ്മതിച്ചിട്ടുണ്ടെന്ന് എന്‍സിപി കേന്ദ്ര ജനറല്‍ സെക്രട്ടറി പി.എ സാങ്മ പറഞ്ഞു.

ഇക്കാര്യത്തെപ്പറ്റി എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും സാങ്മ അറിയിച്ചു.

കുറുക്കുവഴിയിലൂടെ ഇടുതുമുന്നണിയിലേയ്ക്ക് വരാനാണ് എന്‍സിപിയുമായി ലയിക്കാന്‍ കരുണാകരന്‍ തയ്യാറായതെന്ന പ്രചാരണം തെറ്റിദ്ധാരണയുടെ ഫലമാണ്. ചര്‍ച്ചയിലൂടെ ആ ധാരണ നീക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇത്രയും ജനപിന്തുണയുള്ളു ഒരു നേതാവ് ഇടതുമുന്നണിയിലേയ്ക്ക് വരുന്നതോടെ കേരളത്തില്‍ സ്ഥിരമായി അധികാരത്തില്‍ വരാന്‍ ഇടതുമുന്നണിയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലയനത്തിന്ശേഷം ഡിഐസി നേതാക്കള്‍ക്ക് എന്‍സിപിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കും. കെ. കരുണാകരന്‍ ഗവര്‍ണര്‍ പദവിയിലേയ്ക്ക് പരിഗണിക്കപ്പെട്ടാല്‍ പാര്‍ട്ടി അദ്ദേഹത്തിന് പുന്തുണ നല്‍കും.

ജനപിന്തുണയുള്ള നേതാവാണ് കരുണാകരന്‍ നേതാക്കള്‍ വിട്ടുപോയിട്ടും അണികള്‍ ഇപ്പോഴും അദ്ദേഹത്തോടൊപ്പമാണ്-സാങ്മ ആഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറി ജിമ്മി ജോര്‍ജും സംസ്ഥാന സമിതിയംഗം ഷിനു വാകത്താനവും സാങ്മയോടൊപ്പമുണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+