പതിനാറുകാരി 61 മണിക്കൂര്‍ തുടര്‍ച്ചയായി പാടി
ഇന്‍ഡോര്‍: ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാനായി പതിനാറുകാരിയായ അകന്‍ഷ്ക ജാചക് പാടിയത് തുടര്‍ച്ചയായി 61 മണിക്കൂര്‍. രണ്ടര ദിവസം നീണ്ട ഈ റെക്കോഡ് ആലാപനത്തിടയില്‍ അകന്‍ഷ്ക പാടിയത് 725 ഗാനങ്ങളാണ്.
ഇന്‍ഡോര്‍ നവംബര്‍ ഏഴ് മുതല്‍ അകന്‍ഷ്കയുടെ പ്രകടനം നിരീക്ഷിച്ച ഗിന്നസ് ബുക്ക് അധികൃതര്‍ റെക്കോഡ് സംബന്ധിച്ച പ്രഖ്യാപനം നടത്താനിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി വരെ നീണ്ടു നിന്ന ഈ പ്രകടനത്തിനിടയില്‍ പഴയതും പുതിയതും റീമിക്സുകളുമായ ഗാനങ്ങള്‍ അകന്‍ഷ്ക പാടി.
ഗാനാലാപനത്തിനു ശേഷം നടന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അകന്‍ഷ്കയുടെ അസാധാരണമായ പ്രകടനത്തിനു പാരിതോഷികമായി ഒരു ലക്ഷം രൂപ സമ്മാനിച്ചു.
ഒരു ഗായികയെന്ന നിലയില്‍ തന്റെ കരിയര്‍ വളര്‍ത്തുകയാണ് അകന്‍ഷ്കയുടെ ആഗ്രഹമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications