Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറിലെ വെള്ളം കിട്ടിയിട്ടില്ല: തമിഴ്നാട് മന്ത്രി

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ജലസേചനത്തിനായി നെയ്യാര്‍ ഡാമിലെ ജലം ഇതേവരെ ലഭ്യമായിട്ടില്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന അവകാശവാദം അടിസ്ഥനരഹിതമാണ്. രണ്ടുമാസമായി വെള്ളം വിട്ടുതരാമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല- മുരുകന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഇതേവരെ ഒരുനടപടിയും എടുത്തിട്ടില്ല. എന്നിട്ടും ഈ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാടിനെതിരെ അച്യുതാനന്ദന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദു:ഖകരമാണ്.

കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരും മുന്‍മന്ത്രിമാരുമെല്ലാം അണക്കെട്ട് സന്ദര്‍ശിക്കുകയും തമിഴ്നാടിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദത്തെ പ്രതികൂലമായി ബാധിക്കും- മുരുകന്‍ മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+