കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്: നിലപാട് ഉടനെന്ന് ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് ഉടന്‍തന്നെയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ഇക്കാലമത്രയും കേരളം ഭരിച്ചുവന്ന മുന്നണികള്‍ ഭീകരപ്രവര്‍ത്തനങ്ങളെ അമര്‍ച്ചചെയ്യുന്നതില്‍ കാണിച്ച അനാസ്ഥയാണ് ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാകാനിടയാക്കിയത്.

ബിജെപിയെപ്പോലുള്ള സംഘടനകള്‍ വളരെക്കാലം മുമ്പുതന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസും മാര്‍ക്സിസ്റ് പാര്‍ട്ടിയും ഭീകരവാദികളോടും വര്‍ഗീയ ശക്തികളോടും ഉദാരമായ നിലപാടാണ് സ്വീകരിച്ചത്- കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം വന്‍പരാജയമാണ്. പ്രധാനമന്ത്രിയ്ക്കു പോലും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. പൊലീസ് സ്റേഷനുകളുടെ നിയന്ത്രണം എസ്എഫ്ഐയുടെ കൈകളിലാണ്.

നേതാക്കള്‍ പൊലീസുകാരെ അക്രമിക്കുകയും പ്രതികളെ മോചിപ്പിക്കുകയും ചെയ്യുകയാണ്. അവര്‍ക്കെതിരെ ആരും നടപടികളെടുക്കുന്നില്ല. ദേവസ്വം ബോര്‍ഡ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് ക്ഷേത്രഭരണം സിപിഎമ്മിന് പിടിച്ചെടുക്കാന്‍ വേണ്ടിയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X