ധ്യാനകേന്ദ്രത്തില്‍ പരിശോധനക്ക് തടസമില്ല: കോടതി
കൊച്ചി: തൃശ്ശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പൊലീസ് പരിശോധനന ടത്തുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതരത്തിലും അന്തേവാസികളെ ശല്യം ചെയ്യാതെയുമായിരിക്കണം പരിശോധനയെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന നടത്തുമ്പോള്‍ പൊലീസ് മഫ്ടിയിലായിരിക്കണമെന്നും സംഘത്തില്‍ ആവശ്യത്തിന് വനിതാ പൊലീസുകാര്‍ ഉണ്ടായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ധ്യാനകേന്ദ്രത്തില്‍ പലതരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് പരിശോധന നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു.
പൊലീസ് പരിശോധനയ്ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് നടപടി കാരണം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നുവെന്ന് കാണിച്ച് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നവംബര്‍ 17ന് പരിഗണിക്കും.












Click it and Unblock the Notifications