Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല: ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ ഭരണമെന്നാല്‍ സ്ഥലംമാറ്റമാണെന്ന അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ഇത്തരം നടപടികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കരുത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് വേണ്ടി ആവശ്യപ്പെട്ട പലകാര്യങ്ങളും അധികാരം കിട്ടിയപ്പോള്‍ ഇടതുമുന്നണി മറന്നുകളഞ്ഞു-അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍കോട്ട് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രിമിറക്കാത്തത് ജീവനക്കാരെ ഭയന്നാണ്.

ധവള പത്രം ഇറക്കുന്നതോടെ ഫണ്ടുകള്‍ വകമാറ്റിച്ചെലവഴിച്ചകാര്യം ജനങ്ങള്‍ അറിയും. യുഡിഎഫ് സര്‍ക്കാര്‍ മാറ്റിവെച്ച പലപദ്ധതികളുടെയും ഫണ്ട് ഇടതുമുന്നണി വകമാറ്റിച്ചെലവഴിച്ചിട്ടുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+