Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുഭരണം പൂര്‍ണ്ണപരാജയം: ചെന്നിത്തല

കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായശേഷം പെണ്‍വാണിഭക്കാര്‍ സംസ്ഥാനത്ത് സ്വൈര്യവിഹാരം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

പെണ്‍വാണിഭക്കാരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നത് ഇടുതപക്ഷത്തന്റെ തിരഞ്ഞെടുപ്പ് വാഗ്ാദനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. അക്രമികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം സമ്മതിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരില്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് അസോസിയേഷന്‍ സംസ്ഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

അടിമാലിയില്‍ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ ്തപ്രശ്നം വേണ്ട വിധം പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം 10,000രൂപ കൈക്കൂലി നല്‍കിയതിനുശേഷമാണ് പൊലീസ് ഈ കേസന്വേഷിക്കാന്‍ തയ്യാറായത്.

പ്രധാനമന്ത്രിയെ പോലൊരു വ്യക്തിക്ക് നല്‍കേണ്ട സുരക്ഷപോലും ഉറപ്പുവരുത്താന്‍ കഴിയാത്ത സര്‍ക്കാറിന് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയില്ല. ഈയൊരു പ്രശ്നത്തില്‍ നിന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് മനസിലാക്കാം - ചെന്നിത്തല പറഞ്ഞു.

കര്‍ഷക ആത്മഹത്യയും, കസ്റഡി മരണങ്ങളും മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. ഗുണ്ടാ നിയമം പിന്‍വലിക്കുക വഴി മാഫിയ സംഘങ്ങള്‍ക്ക് സഹായം ചെയ്തിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണി.

ആറു മാസത്തിനിടയില്‍ ചെറിയ മൂലധന നിക്ഷേപം പോലുംനടത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷിക പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം 800 കോടി അനുവദിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്തില്ല- ചെന്നിത്തല ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+