പി.കെ.കൃഷ്ണദാസ് ചുമതലയേറ്റു
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് ഔദ്യോഗികമായി ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനത്തിലാണ് ചടങ്ങ് നടന്നത്.
ബിജെപിയെ സംസ്ഥാനത്തെ മൂന്നാം ശക്തിയായി വളര്‍ത്തിക്കൊണ്ടു വരികയാണ് തന്റെ ലക്ഷ്യമെന്ന് കൃഷ്ണദാസ് പറഞ്ഞു.
കുറക്കുവഴിയിലൂടെ അധികാരത്തിലെത്തിയ ആളല്ല കൃഷ്ണദാസെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ചടങ്ങില്‍ പങ്കെടുത്തില്ല. ശ്രീധരന്‍പിള്ള പക്ഷത്തെ മറ്റ് നേതാക്കളും ചടങ്ങിനെത്തിയില്ല.












Click it and Unblock the Notifications