സൂര്യനെല്ലി കേസ്: കുര്യന്റെ ഹര്‍ജി 16ലേയ്ക്ക് മാറ്റി
കൊച്ചി: സൂര്യനെല്ലി പീഡനക്കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പി.ജെ കുര്യന്‍ എംപി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നവംബര്‍ 16ലേയ്ക്ക് മാറ്റിവച്ചു.
ജസ്റിസ് ആര്‍. ബസന്ത് ആണ് പരാതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1996ലെ സൂര്യനെല്ലി സ്ത്രീപീഡനക്കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കുര്യന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications