കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സൂര്യനെല്ലി കേസ്: പി.ജെ കുര്യന് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: സുര്യനെല്ലിക്കേസില് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പി.ജെ കുര്യന് എംപി ഹൈക്കോടതിയെ സമീപിച്ചു.
ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് കുര്യന് നല്കിയ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി നിരസിച്ചിരുന്നു. അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഒരു സ്വകാര്യ അന്യായത്തിലൂടെയാണ് സെഷന്‍സ് കോടതി പി.ജെ കുര്യനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിനെ ചോദ്യംചെയ്ത് നേരത്തേ കുര്യന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
പിന്നീട് ഇതിനെചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദ്ദേശം. സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Story first published: Friday, November 10, 2006, 5:30 [IST]