വെള്ളൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
കോട്ടയം: വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയ്ക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു.
വെട്ടിക്കാട്ടുമുക്ക് പാലത്തിനടുത്ത് വയലില്‍ വെള്ളിയാഴ്ച രാവിലെ 9.30 ന്ശേഷമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ ഹെലികോപ്റ്ററാണ് തകര്‍ന്നത്. അഞ്ചുപേര്‍ വിമാനത്തിലുണ്ടായിരുന്നു.
അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മറ്റൊരു ഹെലികോപ്റ്റര്‍ ഇതില്‍ മൂന്ന് പേരെ എറണാകുളത്തേയ്ക്കു കൊണ്ടുപോയി. രണ്ടുപേരെ എച്ച്.എന്‍.എല്ലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണറിവ്.












Click it and Unblock the Notifications