Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയില്‍ പ്ലാസ്റിക് ബാഗ് നിരോധിക്കുന്നു

കൊച്ചി: കേരളപ്പിറവി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി തൃക്കാക്കര പഞ്ചായത്തില്‍ പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കുന്നു.

വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായാണ് പ്ലാസ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും പ്ലാസ്റിക് ബാഗിന് പകരം മലിനീകരണ ഭീഷണിയുടര്‍ത്താത്ത മറ്റു മാര്‍ഗങ്ങള്‍ക്ക് പ്രചാരണം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സബിത കരീം അറിയിച്ചു.

20 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക് ബാഗുകളാണ് നിരോധിക്കുക. മാലന്യനിര്‍മ്മാര്‍ജ്ജനത്തിനായി നേരിടുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് പഞ്ചായത്ത് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

പ്ലാസ്റിക് ബാഗിന് ബദലായുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ചുമതല പഞ്ചായത്തിലെ ഇരുന്നൂറോളം വരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിഭജിച്ചു നല്‍കിയിരിക്കുകയാണ്. പ്ലാസ്റിക് മാലിന്യത്തിനെതിരെ ജനങ്ങളെ ബോധനവാന്മാരാക്കാനുള്ള പ്രചാരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കും- സബിത പറഞ്ഞു.

ഇതിനുമുമ്പേതന്നെ മാലിന്യസംസ്കരണത്തിന്റെ കാര്യത്തില്‍ തൃക്കാക്കര പഞ്ചായത്ത് ശ്രദ്ധനേടിയിട്ടുണ്ട്. ഇവിടത്തെ സഹകരണ ആശുപത്രിയില്‍ മണ്ണിര കമ്പോസ്റ് നിര്‍മ്മാണത്തിലൂടെയാണ് ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്.

ഇവിടെത്തെ പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചുകഴിഞ്ഞു. ബുധനാഴ്ച മുതല്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനവും കേന്ദ്രത്തില്‍ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ സ്റേഡിയവും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തുടങ്ങാനിരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+