Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ടെ ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസിദ്ധതീര്‍ത്ഥാടനകേന്ദ്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് മോഷണ സംഘം ക്ഷേത്രത്തില്‍ കടന്നതെന്ന് കരുതുന്നു. പത്തുപവന്‍ സ്വര്‍ണ്ണവും വിലപിടിച്ച രത്നക്കല്ലുകളും പണംവും കവര്‍ന്നിട്ടുണ്ട്. പ്രധാനമൂര്‍ത്തിയായ ഗണപതിയുടെ വിഗ്രഹത്തിലുള്ള ആഭരണങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

രാവിലെ പൂജകള്‍ക്കായി ശ്രീകോവില്‍ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലുള്ള ഓടുകള്‍ നീക്കി അകത്തു കടന്ന മോഷ്ടാക്കള്‍ മോഷണത്തിനു ശേഷം ശ്രീകോവിലിന്റെ വാതില്‍ പൊളിച്ചാണ് പുറത്തിറങ്ങിയതെന്നാണ് പൊലീസ് നിഗമനം.

വടക്കന്‍ ജില്ലകളിലെ ആഭരണശേഖരമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വ്യാപകമായി മോഷണം നടന്നവരുകയാണെന്നും രണ്ടുമാസത്തിനുള്ളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് മധൂര്‍ ക്ഷേത്രത്തിനടുത്തുള്ള എടനീര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+