ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 10 വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 17 ആണ്. 18ന് സൂക്ഷ്മ പരിശോധന നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 20 ആണ്.
ഡിസംബര്‍ നാലാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ ഏഴിന് വോട്ടെണ്ണും. രാവിലെ 11 മണിയോടെ ഫലം അറിയാനാകും.












Click it and Unblock the Notifications