തിരുവമ്പാടിയില്‍ ജോര്‍ജ് എം.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ് എം.തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു.
സിപിഎം താമരശേരി ഏരിയാ സെക്രട്ടറിയാണ് ജോര്‍ജ് എം.തോമസ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സിപിഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആദ്യമായാണ് ജോര്‍ജ് എം.തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ജോര്‍ജ് എം.തോമസിന് മണ്ഡലത്തിലെ നിര്‍ണായകശക്തിയായ കുടിയേറ്റ മേഖലയുമായി അടുത്ത ബന്ധമുണ്ട്. തിരുവമ്പാടി മണ്ഡലത്തില്‍ താമസിക്കുന്ന ജോര്‍ജ് കുടിയേറ്റ കര്‍ഷകനാണ്.












Click it and Unblock the Notifications