കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പ്പാടം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി

  • By Staff
Google Oneindia Malayalam News

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ടെര്‍മിനല്‍ നിര്‍മ്മാണത്തിനുള്ള പാരിസ്ഥിതിക അനുമതി നല്‍കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങി.

ദീര്‍ഘനാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത് 2007 ഏപ്രില്‍ ഒന്നിനാണെങ്കിലും അതിന് മുമ്പുതന്നെ പണികള്‍ ആരംഭിക്കുമെന്നും 2009 ഏപ്രില്‍ മാസത്തിനുമുമ്പേ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നും പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.

പദ്ധതി പ്രദേശത്തേയ്ക്കുള്ള റോഡ്, റെയില്‍ പാതകളുടെ നിര്‍മ്മാണവും ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാറിന്റെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനൊപ്പം തന്നെ പദ്ധതി പ്രദേശത്തെ കണ്ടല്‍ ചെടികള്‍ സംരക്ഷിക്കുക, പദ്ധതി പ്രദേശത്തിനും റോഡിനും ഇടിയിലായി അനുയോജ്യമായ രീതിയില്‍ ഗ്രീന്‍ ബെല്‍റ്റ് നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടത്തില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടം ഉണ്ടായിരിക്കും.

ഈ നിര്‍ദ്ദേശങ്ങളെല്ലാം സ്വീകാര്യമാണെന്നും അവയെ മുന്‍നിര്‍ത്തിയായിരിക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയെന്നും രാമചന്ദ്രന്‍ അറിയിച്ചു.

ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും ചേര്‍ന്നു കൊച്ചിയുടെ തീരത്ത് പാരിസ്ഥിതിക പഠനം നടത്തിവരുകയാണ്. പഠനറിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തീരദേശ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X