ബഹ്റിനില്‍ മലയാളിയെ കാണാതായി
ദുബയ്: ബഹ്റിനില്‍ ജോലിചെയ്യുന്ന മലയാളിയെ കാണാതായി. ഞായറാഴ്ച വൈകീട്ട് മനാമയിലെ ഒരു എക്സേചേഞ്ച് ഓഫീസില്‍ നിന്നും തിരിച്ചുപോകുന്ന വഴിയ്ക്കാണ് ആന്റണിയെന്നയാളെ കാണാതയായത്.
ഞായറാഴ്ച ജോലിസ്ഥലത്ത് ശമ്പളം കിട്ടുന്ന ദിവസമായ ഞായറാഴ്ച വീട്ടിലേയ്ക്ക് പണം അയ്ക്കുന്നതിന്വേണ്ടി മനാമയിലേയ്ക് പോയതാണ് ആന്റണിയെന്നും ഇതേവരെ തിരിച്ച് വന്നിട്ടില്ലെന്നും ഒപ്പം ജോലിചെയ്യുന്നവര്‍ പറഞ്ഞു.
ഇവിടത്തെ ആശുപത്രകളിലെല്ലാം ഇവര്‍ ആന്റണിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആന്റണിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് സഹപ്രവര്‍ത്തകര്‍ ക്രിമിനല്‍ ഇന്‍വെസ്റിഗേഷന്‍ ബ്യൂറോയിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.
ആന്റണിയെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി കൂടി ഉടന്‍ നല്‍കുമെന്ന് ആന്റണി ജോലിചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications