എനിക്ക് പ്രധാനമന്ത്രിയാകണം: ലാലു
ദില്ലി: തനിയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്നാഗ്രഹമുണ്ടെന്നും ആ ലക്ഷ്യത്തില്‍ താനെത്തുമെന്നും കേന്ദ്രറെയില്‍വെ മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ്.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റയില്‍വേ മന്ത്രാലയത്തെ വന്‍ലാഭത്തിലെത്തിച്ച് പ്രശസ്തിനേടിയ ലാലു തന്റെ ആഗ്രഹം തുറന്നടിച്ചത്.
രാജ്യത്തെ സാധാരണജനങ്ങളാണ് തിരഞ്ഞെടുപ്പിലെ വിധിയെഴുത്തുകാര്‍. തികച്ചും സമാധാനപരമായ മാര്‍ഗത്തിലൂടെയായിരിക്കും ഞാന്‍ പ്രധാനമന്ത്രിപദത്തിലെത്തുക. ജനങ്ങള്‍ എന്നെ ആ സ്ഥാനത്തെത്തിക്കും- ലാലു പറഞ്ഞു.
എന്നാല്‍ ആഗ്രഹം സാധിക്കാന്‍ എത്ര കാലമെടുക്കുമെന്ന ചോദ്യത്തിന് ലാലു ഉത്തരം നല്‍കിയില്ല. ആഗ്രഹിക്കുന്ന സ്ഥാനത്തെത്താന്‍ നന്നായി ചിന്തിക്കുകയും അവസരം കിട്ടുന്നതുവരെ നന്നായി പ്രവര്‍ത്തിക്കുകയും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോഴത്തെ യുപിഎ സര്‍ക്കാറില്‍ ആഭ്യന്തരമന്ത്രിസ്ഥാനം കിട്ടണമെന്ന് തനിയ്ക്കാഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ പകരം റെയില്‍വേ മന്ത്രിസ്ഥാനം കിട്ടിയിതില്‍ താന്‍ ഒട്ടും അതൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന് വളരെ ശക്തമായ നിയമവ്യവസ്ഥയുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബീഹാറില്‍ അധികാരം നഷ്ടപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ മതേതര വോട്ട് വിഭജിച്ചു പോയതാണ് പരാജയകാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications