പവാര്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കില്ല
ദില്ലി: ഞായറാഴ്ച നടക്കുന്ന് എന്‍സിപി-ഡിഐസി ലനയസമ്മേളനത്തില്‍ എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാര്‍ പങ്കെടുക്കില്ല.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പവാറിന് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഇതിനെത്തുടര്‍ന്നാണ് കേരള സന്ദര്‍ശനം റദ്ദാക്കിയത്. ദില്ലിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശരദ് പവാറിന്റെ ആരോഗ്യനിലയില്‍ തകരാറൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശാരീരികാസ്വസ്ഥതയനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications