ഉപതിരഞ്ഞെടുപ്പ് ഇടതിനെതിരായ വിധിയെഴുത്താകും: ചെന്നിത്തല
കോഴിക്കോട്: ആറുമാസമായി അധികാരം കയ്യാളുന്ന ഇടതുമുന്നണി സര്‍ക്കാറിനെതിരായ വിധിയെഴുത്തായിരിക്കും തിരുവമ്പാടി തിരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
സേവാദള്‍ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍. ന്യൂനപക്ഷവിഭാഗങ്ങളില്‍ത്തന്നെ പ്രത്യേകിച്ചു ക്രിസ്ത്യന്‍ സമുദായത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇടതു സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ വിഭാഗം നല്‍കിയ സംഭാവനകള്‍ ആര്‍ക്കും മറന്നുകളയാന്‍ പറ്റാത്തതാണ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ പേരില്‍ ക്രിസ്തീയ വിഭാഗത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണ്- ചെന്നിത്തല ആരോപിച്ചു.
മാര്‍ക്കിസ്റു പാര്‍ട്ടിയ്ക്ക് വേണ്ടിമാത്രമാണ് ഭരണം നടക്കുന്നതെന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരു തരത്തിലുള്ളവികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കുന്നില്ല-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications