എന്‍സിപി-ഡിഐസി ലയനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
കൊച്ചി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കുംശേഷം നവംബര്‍ 12 ഞായറാഴ്ച കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിക്കും.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡിഐസി ജില്ലാ സെക്രട്ടറി എന്‍. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ഇരു പാര്‍ട്ടിയില്‍ നിന്നുമുള്ള ഒരു ലക്ഷത്തോളം പ്രവര്‍ത്തകരെ സമ്മേളനസ്ഥലത്തെത്തിക്കുന്നതിനായി മൂവായിരത്തോളം ബസ്സുകളും ആയിരത്തോളം ജീപ്പുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.
ഡിഐസി സേവാദള്‍ വളണ്ടിയര്‍മാര്‍ സമ്മേളനവേദിയില്‍ കെ.കരുണാകരന്‍, ശരദ് പവാര്‍, ഡിഐസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവരെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും.
എന്‍സിപി നേതാക്കളായ ടി.പി പീതാംബരന്‍, ഒ.പി ത്രിപാഠി എന്നിവരടക്കം ഇരുപാര്‍ട്ടിയിലേയും പ്രമുഖ നേതാക്കള്‍ ലനയസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications