മത്സരിച്ച് റെക്കോഡിട്ട പത്മരാജന്‍ പത്രിക നല്‍കി
കോഴിക്കോട്: ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഏറ്റവും കൂടുതല്‍ തവണ തോല്‍ക്കുകയും ചെയ്തതിന് ലിംക ബുക്ക് ഒഫ് വേള്‍ഡ് റെക്കോഡ്സില്‍ സ്ഥാനം നേടിയ കെ.പത്മരാജന്‍ തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി.
പത്രിക സ്വീകരിക്കാന്‍ ആരംഭിച്ച വെള്ളിയാഴ്ചയാണ് പത്മരാജന്‍ പത്രിക നല്‍കിയത്. റിട്ടേണിംഗ് ഓഫീസര്‍ ശ്രാവണ്‍കുമാര്‍ വര്‍മയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്.
ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് റെക്കോഡിട്ട പത്മരാജന്‍ 1997ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കെ.ആര്‍.നാരായണനെതിരെയും മത്സരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, വാജ്പേയി എന്നിവര്‍ക്കും പത്മരാജന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.












Click it and Unblock the Notifications