Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായ നയം അടുത്ത മാസം: മന്ത്രി കരീം

കൊച്ചി: സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന് ഡിസംബറില്‍ അന്തിമരൂപം നല്‍കുമെന്നും നയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞുവെന്നും വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് എല്ലാ സഹായവും സംരക്ഷണവും നല്‍കുന്നതായിരിക്കും പുതിയ നയമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച കൊച്ചിയില്‍ ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചെറുകിട വ്യവസായ മേഖല.കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ പുതിയ വ്യവസായ നയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

വ്യവസായ നയത്തിന്റെ കരട് വിവിധ വ്യവസായ മേഖലകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. കരട് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചകള്‍ നവംബറില്‍ത്തന്നെ പൂര്‍ത്തിയാകും- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നിലവിലുള്ള ചട്ടങ്ങളില്‍ അപര്യാപ്തതകള്‍ ഉണ്ട്. അത് നിയമലംഘനത്തിലൂടെ പരിഹരിക്കാന്‍ അനുവദിക്കില്ല-അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+