സുരക്ഷാ പാളിച്ച: നാല് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരളസന്ദര്‍ശനവേളയിലുണ്ടായ സുരക്ഷാ പാളിച്ചയുമായി ബന്ധപ്പെട്ട് നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഐജി പി. ചന്ദ്രശേഖരന്‍, വിജിലന്‍സ് ഐ.ജി വിജയാനന്ദ്, , ഡിഐജി പത്മകുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകിരച്ചത്.
സുരക്ഷാ പാളിച്ച ഗൗരവമായെടുത്ത് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടപടിയുടെ ഭാഗമായി വിജയാനന്ദിനെ സെക്യൂരിറ്റി വിഭാഗത്തിലേയ്ക്കും മനോജ് എബ്രഹാമിനെ ക്രൈം ബ്രാഞ്ചിലേയ്ക്കുമാണ് മാറ്റുന്നത്. പത്മകുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കും. പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സിഐ ബാലചന്ദ്രനെതിരെയുള്ള അന്വേഷണം തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിസ്വീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications