വെള്ളാപ്പള്ളിക്ക് സുപ്രിം കോടതി നോട്ടീസ്
ദില്ലി: ചേളന്നൂര്‍ എസ്എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എന്‍. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ എസ്എന്‍ ട്രസ്റ് മേധാവി വെള്ളാപ്പള്ളി നടേശന് നോട്ടീസ് അയയ്ക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.
സര്‍വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തള്ളിയ നടപടി ചോദ്യം ചെയ്താണ് സുപ്രിം കോടതി രവീന്ദ്രന്‍ ഹര്‍ജി നല്‍കിയത്.
രവീന്ദ്രനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കിയപ്പോള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പുനര്‍നിയമനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവിധ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷം 2004ല്‍ സര്‍വീസില്‍ നിന്നും പുറത്താക്കി.
ആനുകൂല്യങ്ങളെല്ലാം നല്‍കുമെന്ന് ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇതില്‍ കോടതിയലക്ഷ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications