ജുഡീഷ്യറി അഴിമതിമുക്തമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ജുഡീഷ്യറി പൂര്‍ണമായും അഴിമതിമുക്തമല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
ജഡ്ജിമാരുടെ വിധികള്‍ വിമര്‍ശനത്തിന് അതീതമാണെന്നാണ് സമൂഹത്തിന്റെ വിശ്വാസം. കോടതിയലക്ഷ്യ നടപടികള്‍ പേടിച്ചാണ് പലപ്പോഴും കോടതി നടപടികള്‍ക്കെതിരെ ആരും പരാതി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാകോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യ്രം ലഭിച്ച് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാറിന് ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലായത്. ഇത് സ്വാഗതം ചെയ്യേണ്ട നടപടിയാണ്- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് അറിയിച്ചു.












Click it and Unblock the Notifications