വിമാനത്താവളങ്ങളില്‍ ജാഗ്രതയ്ക്കു മുന്നറിയിപ്പ്
ദില്ലി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് യുസ് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
യുഎസിലേക്കുള്ള വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യാനോ ആക്രമിക്കപ്പെടാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില തീവ്രവാദി സംഘടനകള്‍ ഇത്തരമൊരു നീക്കം നടത്തുന്നുണ്ടെന്നാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി നല്‍കുന്ന സൂചന.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ അധിക സുരക്ഷാ പരിശോധന ഏര്‍പ്പെടുത്തും. സാധാരണത്തേതിലും നേരത്തെ പരിശോധനകള്‍ക്കെത്താന്‍ യാത്രക്കാരോട് ആവശ്യപ്പെടും.












Click it and Unblock the Notifications