മുംബൈയില്‍ കാര്‍ കയറി ഏഴു പേര്‍ മരിച്ചു
മുംബൈ: മുംബൈയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കാര്‍ പാഞ്ഞു കയറി ഏഴു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.45ന് ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡില്‍ വച്ച് അതിവേഗത്തില്‍ വന്ന ടൊയോട്ട കാറാണ് ദുരന്തം വിതച്ചത്.
15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുംബൈയിലെ ബാബാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
റോഡ് നിര്‍മാണത്തിനായി കര്‍ണാടകത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നുമെത്തിയ തൊഴിലാളികളാണ് മരിച്ചത്. റോഡരികിലെ ടെന്റുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേല്‍ കാര്‍ പാഞ്ഞുകയറുകയായിരുന്നു.
സംഭവത്തോട് അനുബന്ധിച്ച് മൂന്ന് യുവാക്കളെ അറസ്റ് ചെയ്തിട്ടുണ്ട്. കാറോടിച്ചിരുന്ന ഇവര്‍ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications