ടൈംസിന്റെ നായകരില്‍ ഗാന്ധിയും നെഹ്റുവും സച്ചിനും
ദില്ലി: ടൈംസ് മാഗസിന്റെ കഴിഞ്ഞ ആറു ദശകകാലത്തെ ചരിത്രത്തെ രൂപപ്പെടുത്തിയ ഏഷ്യന്‍ നായകരുടെ പട്ടികയില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ക്രിക്കറ്റിലെ സൂപ്പര്‍താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ്‍മൂര്‍ത്തിയും ഇടം പിടിച്ചു.
കഴിഞ്ഞ 60 വര്‍ഷക്കാലത്തെ ഏഷ്യന്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ടൈംസിന്റെ പ്രത്യേക പതിപ്പിലാണ് വിവിധ മേഖലകളിലെ ഏഷ്യന്‍ നായകരുടെ പട്ടിക തയ്യാറാക്കിയത്. തിങ്കളാഴ്ച പ്രത്യേക പതിപ്പ് വില്പനക്കിറങ്ങും.
മദര്‍ തെരേസയും എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നും ഈ പട്ടികയില്‍ ഇടം കണ്ടിട്ടുണ്ട്.
ടൈംസ് മാഗസിന്റെ മറ്റ് ഏഷ്യന്‍ നായകരില്‍ പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദാലി ജിന്ന, അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദ്, തിബത്തുകാരുടെ ആത്മീയനേതാവ് ദലൈലാമ, ചൈനയുടെ ഡെംഗ് സിയാവോ പിംഗ്, മ്യാന്‍മാറിലെ ജനാധിപത്യ പ്രചാരകന്‍ ഓംഗ് സാന്‍ സു കി എന്നിവരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications