കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: രണ്ട് പ്രതികള്‍ക്കു പരോള്‍
മലപ്പുറം: കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ രണ്ടു വിചാരണ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. ഈ കേസില്‍ ആദ്യമായാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്.
മലപ്പുറം സ്വദേശികളായ ബഷീര്‍, അയ്യപ്പന്‍ എന്നിവര്‍ക്കാണ് കോയമ്പത്തൂര്‍ കോടതി പരോള്‍ അനുവദിച്ചത്. ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 മണിക്കൂര്‍ നേരത്തേക്കാണ് പരോള്‍ അനുവദിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പരോള്‍. ഉച്ചക്ക് രണ്ടു മണിക്ക് ഇവര്‍ കോയമ്പത്തൂരേക്ക് തിരിച്ചുപോകും. അടുത്ത ബന്ധുക്കളെ കാണാനും സംസാരിക്കാനും മാത്രമേ പൊലീസ് ഇവരെ അനുവദിച്ചുള്ളൂ. ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ കാണാനോ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ പൊലീസ് അനുവാദം നല്‍കിയില്ല.
കേസിലെ 138-ാം പ്രതിയായ അയ്യപ്പന്റെ പേരിലുള്ള പ്രതികള്‍ക്ക് തോക്കുണ്ടാക്കി നല്‍കിയെന്നതാണ്. പ്രതികളെ സഹായിച്ചുവെന്നതാണ് 142-ാം പ്രതിയായ ബഷീറിനെതിരായ കുറ്റം.












Click it and Unblock the Notifications