മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരരുന്നു. ശനിയാഴ്ച വൈകീട്ട് 134.7 അടിയായി ജലിനിരപ്പ് ഉയര്‍ന്നു. ശനിയാഴ്ച രാവിലെ ജലനിരപ്പ് 134 അടിയായിരുന്നു.
ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അപകടാവസ്ഥ ഉണ്ടാവും. ഇത്രവേഗത്തില്‍ ജലനിരപ്പ് ഉയരുന്നത് പതിവില്ല. തമിഴ്നാട്ടിലെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരാതിരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോയിരുന്നു. എന്നാല്‍ ഇനിയും വെള്ളം സംഭരിക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ഷട്ടറുകള്‍ അടച്ചത്.
ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാല്‍ ഡാമിലെ വെള്ളം സ്പില്‍വേയിലെ ഷട്ടറുകള്‍ വഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകും.












Click it and Unblock the Notifications