Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ വികസന കോര്‍പ്പറേഷന്‍ ഉടന്‍

തിരുവനന്തപുരം: റെയില്‍വേ വികസന കോര്‍പ്പറേഷന്‍ ഉടന്‍ രൂപീകരിക്കാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം തീരുമാനിച്ചു.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നായിരിക്കും കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ യോഗത്തിനു ശേഷം അറിയിച്ചു. ഇത്തരം കോര്‍പ്പറേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോര്‍പ്പറേഷന്‍ വിജയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിമാരും എംപിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മേല്‍നോട്ട സമിതിക്ക് രൂപം നല്‍കും.

ശബരി റെയില്‍ പദ്ധതിക്കു വേണ്ടി 20 ദിവസത്തിനുള്ളില്‍ എറണാകുളത്ത് സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കും. ശബരി റെയില്‍വേ ലൈന്‍ കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാരോട് കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 65 മേല്‍പ്പാലങ്ങള്‍ക്ക് റെയില്‍വെ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പത്ത് പാലങ്ങള്‍ മാത്രമേ ഇതുവരെ കമ്മിഷന്‍ ചെയ്തിട്ടുള്ളൂ. പണി തുടങ്ങിയത് എട്ടു പാലങ്ങള്‍ക്കു വേണ്ടി മാത്രമാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+