ഗിരീഷ് തേവള്ളി ബിജെപി സ്ഥാനാര്‍ത്ഥി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ യുവമോര്‍ച്ച നേതാവ് ഗിരീഷ് തേവള്ളി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗമായ ഗിരീഷ് തേവള്ളി 2001ലെ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നിന്ന് മത്സരിച്ചിരുന്നു. തിരുവമ്പാടി മണ്ഡലത്തിലെ താമരശേരി സ്വദേശിയാണ്. 5,645 വോട്ടാണ് (4.93 ശതമാനം) 2001ല്‍ ഗിരീഷിന് ലഭിച്ചത്.
യുവമോര്‍ച്ച് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications