തിരുവമ്പാടി: വി.എം.ഉമ്മര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
മലപ്പുറം: തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ വി.എം. ഉമ്മര്‍ മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാലക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ശിഹാബ് തങ്ങളുടെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തിരുവമ്പാടിയില്‍ എംഎല്‍എ ആയിരുന്ന മോയീന്‍കുട്ടി അനാരോഗ്യം കാരണം ഇത്തവണ മത്സരിക്കുന്നില്ലെന്ന് തന്നെ അറിയിച്ചതായി തങ്ങള്‍ പറഞ്ഞു.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് വി.എം. ഉമ്മര്‍.












Click it and Unblock the Notifications