കള്ളവോട്ട് ചേര്‍ക്കാന്‍ സിപിഎം ശ്രമം: യുഡിഎഫ്
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവമ്പാടിയില്‍ കള്ളവോട്ട് ചേര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആരോപിച്ചു. നമ്പറില്ലാത്ത വീടുകള്‍ക്ക് നമ്പര്‍ നല്‍കി കള്ളവോട്ട് ചേര്‍ക്കാനാണ് ശ്രമമെന്ന് യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ തങ്കച്ചന്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വോട്ട് ഇത്തവണ യുഡിഎഫിനായിരിക്കും. ഡിഐസിയുടെ പിന്തുണ ഇല്ലെന്നത് പ്രശ്നമല്ല. അവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടുണ്ട്.
സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് യോഗം പ്രമേയം പാസാക്കിയതായി തങ്കച്ചന്‍ പറഞ്ഞു. ഇത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
സിപിഎമ്മിലെ വിഭാഗീയത ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാരാണുള്ളത്. ഒരാള്‍ സെക്രട്ടറിയേറ്റിലും മറ്റേയാള്‍ എ.കെ.ജി സെന്ററിലുമിരിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആറു മാസം തികയ്ക്കുന്ന നവംബര്‍ 18ന് യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും പൊതുയോഗങ്ങള്‍ നടത്തുമെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications