ലാഭം ഇരട്ടിയെങ്കിലും വീട് വില്‍ക്കാന്‍ വരട്ടെ
ദില്ലി: റിയല്‍ എസ്റേറ്റ് രംഗം വന്‍കുതിപ്പിലാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീടുകള്‍ വില്‍ക്കുമ്പോള്‍ ഇരട്ടിയോ അതിലേറെയോ ലാഭം ലഭിച്ചേക്കാം. പക്ഷേ വന്‍ലാഭത്തിനായി വീട് വില്‍ക്കുന്നതിന് മുമ്പ് അടയ്ക്കേണ്ട കനത്ത നികുതിയെ കുറിച്ച് ഓര്‍ക്കുന്നത് നന്നാവും.
ഈ വര്‍ഷം മുതല്‍ നല്‍കുന്ന പുതിയ ബോണ്ടുകള്‍ക്ക് നികുതിയിളവ് അനുവദിക്കാത്തതിനാല്‍ വാങ്ങാന്‍ പുതിയൊരു വീട് കണ്ടെത്തുന്നതു വരെ വീട് വില്പന മാറ്റിവയ്ക്കുന്നതാവും നല്ലത്.
15 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരു വീട് വില്‍ക്കുമ്പോള്‍ മെട്രോ നഗരങ്ങളില്‍ 30 ലക്ഷമോ അതിലേറെയോ ലഭിച്ചേക്കാം. നേരത്തെയാണെങ്കില്‍ ലഭിക്കുന്ന ലാഭം മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയൊരു വീട് വാങ്ങാന്‍ ഉപയോഗിക്കുകയാണെങ്കില്‍ വീട് വില്പന ഇടപാടിന് നല്‍കേണ്ട 22 ശതമാനം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഒഴിവാകുമായിരുന്നു. നാഷണല്‍ ഹൗസിംഗ് ബാങ്ക്, നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, നബാര്‍ഡ്, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ബോണ്ടുകളില്‍ ലാഭം നിക്ഷേപിച്ചാലും നികുതിയിളവ് കിട്ടുമായിരുന്നു.
എന്നാല്‍ നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആനൂകൂല്യം നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ബോണ്ടുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനാണ് ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പുതിയ തീരുമാനം.












Click it and Unblock the Notifications