വിമാനം വ്യോമനിരോധിത മേഖലയില്‍ കടന്നു
ദില്ലി: വ്യോമനിരോധിത മേഖലയിലേക്ക് കടന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തേക്ക് വഴിതെറ്റി നീങ്ങിയ കുവൈത്ത് വിമാനം ഉടന്‍ തിരിച്ചുവിട്ടു.
കുവൈത്ത് എയര്‍വേയ്സ് വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ദില്ലിയിലെ വ്യോമനിരോധിത മേഖലയിലേക്കു കടന്നത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0-28 റണ്‍വേ നമ്പറില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.15നാണ് വിമാനം പുറപ്പെട്ടത്. കുത്തബ് മീനാര്‍ ഭാഗത്തേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റിനോട് കുവൈത്തിലേക്ക് പോകാനായി വലത്തേക്ക് തിരിയാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയെങ്കിലും പൈലറ്റ് ഇടത്തോട്ടേക്കാണ് വിമാനം തിരിച്ചത്. വ്യോമനിരോധിത മേഖലയിലേക്കാണ് വിമാനം കടക്കുന്നതെന്ന് മനസിലാക്കിയ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉടന്‍ വിമാനം തിരിക്കാന്‍ നിര്‍ദേശം നല്‍കി.












Click it and Unblock the Notifications