കരുണാകരനോടുള്ള നിലപാടില്‍ മാറ്റമില്ല: യെച്ചൂരി
ദില്ലി: കെ.കരുണാകരനോടുള്ള സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.
കരുണാകരന്റെ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് സിപിഎം നേരത്തെയുള്ള തീരുമാനം. ഈ തീരുമാനത്തില്‍ മാറ്റമില്ല. എന്‍സിപി-ഡിഐസി ലയനത്തിനു ശേഷമുള്ള കാര്യങ്ങളില്‍ കേരളത്തിലെ സിപിഎമ്മും എല്‍ഡിഎഫുമാണ് തീരുമാനമെടുക്കേണ്ടത്.
പുതിയ സാഹചര്യത്തില്‍ എന്‍സിപിയെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിക്കണോയെന്ന കാര്യത്തില്‍ കേരളത്തിലെ സിപിഎമ്മും എല്‍ഡിഎഫും തീരുമാനമെടുക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി.












Click it and Unblock the Notifications