എബിവിപി സംസ്ഥാന സമ്മേളനം ഡിസം.1 മുതല്‍
കൊച്ചി: എബിവിപിയുടെ 26-ാം സംസ്ഥാന സമ്മേളനം പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെയും പൊതുരംഗത്തെയും പ്രശ്നങ്ങളെ കുറിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസാക്കുമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് എ.വിനോദ്, സെക്രട്ടറി വി.പി.രാജന്‍ എന്നിവര്‍ പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്നിന് റാലിയും പൊതുസമ്മേളനവും ഉണ്ടാകും.
എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം.രഘുനാഥന്‍, അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.സുരേന്ദ്ര എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications