ആലുവ കൂട്ടക്കൊല: വധശിക്ഷ സ്റേ ചെയ്തു
ദില്ലി: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റേ ചെയ്തു. വധശിക്ഷയ്ക്കെതിരെ ആന്റണി നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.
നേരത്തെ പ്രത്യേക കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി ഈ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ ഗിരീഷ് കുമാര്‍ മുഖേന നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കും വരെ വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സിബിഐയും ലോക്കല്‍ പൊലീസും കേസ് അന്വേഷിച്ചപ്പോള്‍ ആന്റണിയാണ് കുറ്റക്കാരനെന്ന് സംശയാധീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് വധ ശിക്ഷ പോലുള്ള കനത്ത ശിക്ഷ ആന്റണിയ്ക്ക് നല്‍കരുതെന്നും സുപ്രീംകോടതി ഇടപെട്ട് വധ ശിക്ഷ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി ഹര്‍ജി പിന്നീട് പരിഗണിക്കും.












Click it and Unblock the Notifications