കോഴിക്കോട് എസ്ബിഐക്ക് ബോംബ് ഭീഷണി
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് ബാങ്ക് ഒഫ് ഇന്ത്യയുടെ മെയിന്‍ ബ്രാഞ്ചിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ബാങ്ക് അധികൃതര്‍ക്ക് ലഭിച്ചത്.
ബാങ്കിന്റെ എജിഎം എസ്. ശ്രീനിവാസ് രാഘവന്റെ പേരില്‍ വന്ന കത്തില്‍ ബാങ്കിന് ബോംബ് വയ്ക്കാതിരിക്കാന്‍ 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ കാരണം കാണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കാല്പനിക പദങ്ങളും അസംബന്ധങ്ങളും കവിതയുടെ മാതൃതകയില്‍ കത്തില്‍ എഴുതിയിരിക്കുന്നു. ബാങ്കിലെ പണമെല്ലാം എന്തു ചെയ്യുന്നുവെന്ന ചോദ്യവും കത്തിലുണ്ട്.
കാരന്തൂരില്‍ നിന്നുമാണ് കത്ത് പോസ്റ് ചെയ്തിട്ടുള്ളത്. ബോംബ് സ്ക്വാഡ് അസിസ്റന്റ് കമ്മിഷണര്‍ പ്രേമാനന്ദന്റെ നേതൃത്വത്തില്‍ ബാങ്കിന്റെ അകത്തും പുറത്തും പരിശോധന നടത്തി. വ്യാജ ഭീഷണിയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications