വ്യാജരേഖ: ശോഭനാ ജോര്‍ജിനെതിരെ കുറ്റപത്രം
തിരുവനന്തപുരം: 336 കോടിയുടെ ഹവാല ഇടപാടില്‍ ടൂറിസം-ഫിഷറീസ് മന്ത്രിയായിരുന്ന കെ.വി.തോമസിന് പങ്കുണ്ടെന്ന് വരുത്താന്‍ വ്യാജ ഇന്റലിജന്‍സ് രേഖ ചമച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജടക്കം ഏഴം പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സോമന്‍ മുമ്പാകെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വൈ.മോഹന്‍ദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശോഭനയ്ക്കു പുറമെ പത്രപ്രവര്‍ത്തകന്‍ ചന്ദ്രമോഹന്‍, തനിനിറം ജയചന്ദ്രന്‍, ശോഭനയുടെ പിഎ അനില്‍ പി.ശ്രീരംഗം, ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍, സൂര്യ ടിവി ബ്യൂറോ ചീഫ് അനില്‍ നമ്പ്യാര്‍, ന്യൂസ് എഡിറ്റര്‍ എന്‍.സുകുമാരന്‍ എന്നിവരും കുറ്റക്കാരാണ്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. കെ.വി.തോമസിനെ തേജോവധം ചെയ്ത് മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കുകയും മന്ത്രിസഭയെ അട്ടിറിക്കുകയും അതിനു ശേഷവും മന്ത്രിയാവുകയുമാണ് ശോഭന ലക്ഷ്യമിട്ടിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications