ഡിഐസി എന്‍സിപിയില്‍ ലയിച്ചു
കൊച്ചി: ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കു ശേഷം ഡിഐസി എന്‍സിപിയില്‍ ഔപചാരികമായി ലയിച്ചു. കൊച്ചിയിലെ മറൈന്‍ ഡ്രൈവ് മൈതാനത്തു നടന്ന ലയന സമ്മേളനത്തില്‍ ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലില്‍ നിന്ന് ലയന പതാക ഏറ്റുവാങ്ങി.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ ഇരു പാര്‍ട്ടികളിലെയും പ്രമുഖര്‍ പങ്കെടുത്തു. അസുഖം കാരണം എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ യോഗത്തിന് എത്തിയിരുന്നില്ല. എന്‍സിപി ദേശീയ നേതാക്കളായ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്പല്‍, തിവാരി എന്നിവര്‍ സമ്മേളനത്തിന് എത്തിയിരുന്നു. എന്‍സിപി സംസ്ഥാന നേതാവായ സിറിയക് ജോണ്‍, ഡിഐസി നേതാവ് പീതാംബരന്‍ മാസ്റര്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
ഈ മഹാപ്രസ്ഥാനത്തെ ഇനി ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും തന്റെ കൂടെ നിന്ന അണികളെ ഒരിക്കലും വഴിയില്‍ വിടില്ലെന്നും ശരിയായ ദിശയിലേക്ക് തന്നെ നയിക്കുമെന്നും കെ.കരുണാകരന്‍ പറഞ്ഞു.
ലയനം ദക്ഷിണേന്ത്യയിലെ എന്‍സിപിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications