എന്‍സിപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും: പത്മജ
കൊച്ചി: കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച കെ.കരുണാകരനോടും കെ.മുരളീധരനോടും അകലം പാലിച്ച പത്മജാ വേണുഗോപാല്‍ ഒന്നര വര്‍ഷത്തെ മൗനത്തിനു ശേഷം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ഞായറാഴ്ച എറാണാകുളത്തു നടന്ന ലയന സമ്മേളനത്തില്‍ പത്മജ ഭര്‍ത്താവ് ഡോ.വേണുഗോപാലിനൊപ്പമെത്തി.
രാഷ്ട്രീയത്തേക്കാള്‍ വ്യക്തി ബന്ധങ്ങളാണ് വലുതെന്നും തുടര്‍ന്നും അച്ഛനൊപ്പം പ്രവര്‍ത്തിക്കുമെന്നും പത്മജ പറഞ്ഞു. പത്മജ കോണ്‍ഗ്രസിലേക്ക് മടങ്ങിയിട്ട് കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
ഡിഐസിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയ പലര്‍ക്കും നല്ല അനുഭവമല്ല ഉണ്ടായത്. അതേ കുറിച്ച് പലരും തന്നോട് പറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങേണ്ടതില്ലെന്ന് തനിക്കും തോന്നി- താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും മൗനം പാലിച്ച പത്മജ നിലപാട് വ്യക്തമാക്കി.
ലയനസമ്മേളനത്തില്‍ സദസിലാണ് പത്മജ ഭര്‍ത്താവിനൊപ്പം ഇരുന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ ഒരു രാഷ്ട്രീയചടങ്ങില്‍ പത്മജ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.












Click it and Unblock the Notifications