ഇറാഖില്‍ രണ്ട് മലയാളികളെ തടവിലാക്കി
ആലപ്പുഴ: ഇറാഖില്‍ രണ്ടു മലയാളികളെ പൊലീസ് അറസ്റ് ചെയ്തതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മതിയായ രേഖകളില്ലാതെ ഇറാഖില്‍ കടന്നതിനാണ് അറസ്റ്.
കുവൈത്തില്‍ നിന്നും ഇറാഖിലെ യുഎസ് സൈനിക ക്യാമ്പിലേക്ക് ആയുധങ്ങളും ഭക്ഷണങ്ങളുമായി പോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരായ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പത്താം വാര്‍ഡ് ആഷിക് മന്‍സിലില്‍ അഷറഫ് മൊയ്തീന്‍കുട്ടി (42), മാള സ്വദേശി ഫ്രാന്‍സിസ് കൊച്ചവറാന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുവൈത്തില്‍ നിന്നും ഇറാഖിലെ സൈനിക ക്യാമ്പിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇറാഖി കലാപകാരികളുടെ പിടിയിലായ ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടതിനു ശേഷമാണ് ഇറാഖി പൊലീസിന്റെ പിടിയിലായതെന്നാണ് അറിയുന്നത്.
ഇവര്‍ ഇറാഖിലെ ഒരു പൊലീസ് സ്റേഷനിലുണ്ടെന്നും ഇവരെ മോചിപ്പിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് ലംഘിച്ചതിനാണ് ഇവരെ അറസ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
അഷ്റഫ് ടെലഫോണ്‍ ചെയ്ത് താന്‍ അറസ്റിലായ വിവരം നാട്ടിലെ സഹോദരനെ അറിയിക്കുകയായിരുന്നു. അഷ്റഫിന്റെ മറ്റൊരു സഹോദരന്‍ കുവൈത്തിലാണ്.












Click it and Unblock the Notifications