വല്ലാര്‍പാടം ലൈന്‍: വടുതലയില്‍ ലാത്തിച്ചാര്‍ജ്
കൊച്ചി: വല്ലാര്‍പാടം പദ്ധതി പ്രദേശത്തേയ്ക്കുള്ള റെയില്‍വേ ലൈനിനുള്ള സര്‍വേയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വടുതലയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇവരെ തടയാനെത്തിയ പൊലീസ് രണ്ടു തവണ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തി.
എന്തുവന്നാലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തര മണിയോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ീകളും കുട്ടികളുമടങ്ങുന്ന ഏകദേശം നൂറോളം പേര്‍ വരുന്ന നാട്ടുകാര്‍ക്കെതിരെ രണ്ടു വട്ടം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സര്‍വേ ഏത് രീതിയിലും പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് ജില്ലാ കളക്ടറില്‍ നിന്ന് കിട്ടിയത്. വടുതലയിലൂടെ റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications