പിബി യോഗം വിഭാഗീയത ചര്‍ച്ച ചെയ്യും
ദില്ലി: ചൊവ്വാഴ്ച ദില്ലിയില്‍ ആരംഭിച്ച സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയത ചര്‍ച്ചാവിഷയമായേക്കും.
മന്ത്രി എ.കെ.ബാലന്റെ ടെലഫോണ്‍ ചോര്‍ത്തിയതിന് ലോക്സഭാംഗം എന്‍.എന്‍.കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി കേരളത്തിലെ സിപിഎമ്മിലെ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനെതിരെ പോളിറ്റ്ബ്യൂറോയ്ക്ക് കൃഷ്ണദാസ് പരാതി നല്‍കിയിട്ടുണ്ട്.
ലോക്സഭയിലെ സിപിഎം ഉപനേതാവായ കൃഷ്ണദാസിനെതിരായ നടപടി ചര്‍ച്ച ചെയ്യാതെ മാറ്റിവയ്ക്കാവുന്ന പ്രശ്നമല്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സിപിഎം സംസ്ഥാന ഘടകത്തിലെ വിഭാഗീയത പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും അച്ചടക്ക നടപടിയിലൂടെ തന്നെ ഇരയാക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി തിങ്കളാഴ്ചയാണ് കൃഷ്ണദാസ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്ത് നല്‍കിയത്.
ഡിഐസി എന്‍സിപിയില്‍ ലയിച്ചതിനെ കുറിച്ചും പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications