അടിമാലി കേസ്: മുജീബും ഷാജിയും കീഴടങ്ങി
തൊടുപുഴ: അടിമാലി മുനിയറ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മലപ്പുറം പൊന്നാനി കുറ്റിപ്പുറം സ്വദേശികളായ പള്ളത്ത് മുജീബ് (26), പിയാലത്തില്‍ ഷാജി (26) എന്നിവര്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ കീഴടങ്ങിയത്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്.
കേസിലെ ഒന്നാം പ്രതി കൊന്നത്തടി സജീഷ് നേരത്തെ കീഴടങ്ങിയിരുന്നു. സജീഷ് തട്ടിക്കൊണ്ടുപോയ അടിമാലി മുനിയറ സ്വദേശിയായ സന്ധ്യ എന്ന പെണ്‍കുട്ടിയെ മുനീഷും ഷാജിയും എടപ്പാളിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.












Click it and Unblock the Notifications