കുവൈത്തില്‍ മലയാളി ഡ്രൈവര്‍മാര്‍ക്ക് പീഡനം
ആലപ്പുഴ: യുഎസ് ലോജിസ്റിക്സ് കമ്പനികള്‍ക്കു വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്ത മലയാളികളായ ഡ്രൈവര്‍മാരെ മതിയായ രേഖകളില്ലാതെ ഇറാഖിലേക്ക് കടക്കാന്‍ അവരുടെ തൊഴിലുടമകള്‍ പ്രേരിപ്പിക്കുന്നു.
യുഎസ് ആര്‍മിക്കു വേണ്ടി സാധനങ്ങള്‍ കുവൈത്ത് അതിര്‍ത്തിവരെ കൊണ്ടുപോകുകയാണ് ജോലിയെന്ന് പറഞ്ഞാണ് റിക്രൂട്ടര്‍മാര്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നത്. എന്നാല്‍ ഇറാഖിലേക്ക് രേഖകളില്ലാതെ പോകാന്‍ ജോലിയുടമകള്‍ ഇവരെ നിര്‍ബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഇറാഖില്‍ നിന്നും മടങ്ങിയ കോട്ടയം അരീക്കര സ്വദേശിയ ഇ.ജെയിംസ് പറഞ്ഞു.
ഇറാഖി ജയിലിലായ അഷ്റഫിനൊപ്പമാണ് ജയിംസും കുവൈത്തിലെത്തിയത്. എന്നാല്‍ അവിടത്തെ ജോലിസാഹചര്യം മോശമായതിനാല്‍ ജയിംസ് ആറു മാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മതിയായ രേഖകളില്ലാതെ ഇറാഖിലേക്ക് പോകാന്‍ വിസമ്മതിക്കുന്നവരെ പിരിച്ചുവിടുകയാണ് ചെയ്യാറെന്ന് ജെയിംസ് പറഞ്ഞു. യുഎസ് ലോജിസ്റിക്സ് കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ജെയിംസ് പറഞ്ഞു.












Click it and Unblock the Notifications